മേലാറ്റൂർ ഗ്രാമീൺ നിധിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുവർണ്ണ ശ്രീ സംഘങ്ങളുടെ പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ യോഗവും സ്വയം തൊഴിൽ പരിശീലനവും 31 ഡിസംബർ 2023നു മേലാറ്റൂർ വെള്ളിയാർ മാൾ കോൺഫറൻസ് ഹാളിൽ വച്ചു നടത്തി. ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഒർഗാനൈസേഷൻസ് വണ്ടൂർ ബ്ലോക്ക് സെക്രട്ടറിയും സംരംഭകനുമായ ശ്രീ ഗോപിനാഥൻ കെ പി പാണ്ടിക്കാട് സ്വയം തൊഴിൽ പരിശീലനം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ഭാസ്കരൻ വിപി സ്വാഗതം പറഞ്ഞ യോഗത്തിൽ നിധി ചെയർമാൻ ശ്രീ രാമകൃഷ്ണൻ പി കെ അധ്യക്ഷ്യം വഹിക്കുകയും മാനേജിങ് ഡയറക്ടർ ശ്രീ കെ എസ് രാജഗോപാൽ മുഖ്യഭാഷണം നടത്തുകയും വൈസ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ നദിപ്രകാശനവും ചെയ്തു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സുവർണ്ണ ശ്രീ സംഘങ്ങൾക് ഉപഹാരങ്ങൾ നൽകി