21 Oct 2024
മേലാറ്റൂർ ഗ്രാമീൺ നിധിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുവർണ്ണ ശ്രീ സംഘങ്ങളുടെ പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ യോഗവും സ്വയം തൊഴിൽ പരിശീലനവും 31 ഡിസംബർ 2023നു മേലാറ്റൂർ വെള്ളിയാർ മാൾ കോൺഫറൻസ് ഹാളിൽ വച്ചു നടത്തി. ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഒർഗാനൈസേഷൻസ് വണ്ടൂർ ബ്ലോക്ക് സെക്രട്ടറിയും സംരംഭകനുമായ ശ്രീ ഗോപിനാഥൻ കെ പി പാണ്ടിക്കാട് സ്വയം തൊഴിൽ പരിശീലനം നടത്തി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ഭാസ്കരൻ വിപി സ്വാഗതം പറഞ്ഞ യോഗത്തിൽ നിധി ചെയർമാൻ ശ്രീ രാമകൃഷ്ണൻ പി കെ അധ്യക്ഷ്യം വഹിക്കുകയും മാനേജിങ് ഡയറക്ടർ ശ്രീ കെ എസ് രാജഗോപാൽ മുഖ്യഭാഷണം നടത്തുകയും വൈസ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ നദിപ്രകാശനവും ചെയ്തു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സുവർണ്ണ ശ്രീ സംഘങ്ങൾക് ഉപഹാരങ്ങൾ നൽകി
21 Oct 2024
എളനാട് കണക്കന്ത്ര മഠത്തിൽ പരേതനായ ശ്രീ ഉണ്ണിക്യഷ്ണൻ ശ്രീമതി. വിശാലാക്ഷി എന്നിവരുടെ മകനാണ് . രണ്ട് പതിറ്റാണ്ടിലേറെയായി തൃശ്ശൂർ ,പാലക്കാട് ജില്ലകളിലായി സനാതന ധർമ്മം കൾച്ചറൽ & എജുകേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ച് ആരോരുമില്ലാത്ത അച്ഛനമ്മമാരെ സംരക്ഷിക്കുന്ന പ്രശാന്തി മാതൃഭവൻ, സനാതനം സേവാ സദനം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ അവരെ സംരക്ഷിച്ചു വരുന്നു. സേവനമേഖലയിൽ പുതിയ മാതൃകയായി വിവിധ സാമൂഹിക സാംസ്കാരിക തലങ്ങളിൽ സജീവമായി ഇടപെട്ട് ആശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്ശനമായും സംരംഭക പ്രസ്ഥാനത്തിന്റെ ഭാഗമായി സമൂഹത്തിൽ വിവിധ തലങ്ങളിലുള്ള അമ്മമാർക്ക് ജീവിതോപാധിയും സാമ്പത്തിക അച്ചടക്കവും പകർന്നു നൽകി ജീവിതത്തിനു പുതിയ പാതയും ദിശയും നൽകുകയും ചെയ്തു വരുന്നു . RSS മണ്ഡൽ കാര്യവാഹ്. താലൂക്ക് കാര്യവാഹ്. അക്ഷയശ്രീ സ്‌റ്റേറ്റ് ജോ. കോഡിനേറ്റർ. സഹകാർ ഭാരതി തൃശ്ശൂർ ജില്ല സെക്രട്ടറി. വടക്കൻ മേഖല സെക്രട്ടറി തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ SNDP യോഗം ബോർഡ് മെമ്പർ. അഖിലേന്ത്യ നിധി ഫെഡറേഷൻ ദേശീയ സെക്രട്ടറി. എളനാട് ചാരിറ്റബിൾ ട്രസ്റ്റ് കോഡിനേറ്റർ. ശ്രീകൃഷ്ണ സേവ ഫൗണ്ടേഷൻ സെക്രട്ടറി. SKNPSS സൊസൈറ്റി സംസ്ഥാന ചെയർമാൻ. VHP അർച്ചക് പുരോഹിത് സംസ്ഥാന സഹപ്രമുഖ്. എന്നി നിലകളിൽ കർമ്മ മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ്. ഭാര്യ വിജയലക്ഷ്മി. മക്കൾ. ഉണ്ണികൃഷ്ണ ശർമ്മ. ശ്രീകൃഷ്ണൻ.ഉണ്ണിമായ. ശ്രീലക്ഷ്മി